Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധിദര്‍ശന്‍ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ  ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിച്ചു. ചടങ്ങില്‍ ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ ട്രഷറര്‍ സി.എ. റസാഖ് ,ജില്ലാ കണ്‍വീനര്‍  വി. രഞ്ജിത് , ടി.എം.മോഹനന്‍, വി.പി.നീന, മുകുന്ദന്‍ മേലേടത്ത്, അസ്മാബി, ഷീജ സുധീഷ്, ജി.റാംമോഹന്‍, ജെ. ബെനഡിക്ട്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജിവനക്കാര്‍, മലപ്പുറം എ.യു.പി.സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, മലപ്പുറം ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി.കേഡറ്റുകള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തില്‍ മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യപ്പെട്ട ഏക സ്ഥലവും പ്രഥമ ഗാന്ധി പ്രതിമ സ്ഥാപിക്കപ്പെട്ടതുമായ തിരുനാവായില്‍ ജില്ലാ ഭരണകൂടവും മലപ്പുറം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും  പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സാംസ്‌കാരിക സംഘടനയായ റി എക്കൗ യും സംയുക്തമായി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് പൂവ്വത്തിങ്കല്‍ റഷീദ് അധ്യക്ഷ വഹിച്ചു. പുത്തനാണി റോഡില്‍ നിന്ന് ആരംഭിച്ച ശാന്തി യാത്രയ്ക്ക് ഭാരവാഹികളായ എം.കെ സതീഷ് ബാബു , സുമ ടീച്ചര്‍, സോളമന്‍ കളരിക്കല്‍, അയ്യപ്പന്‍ കുറുമ്പത്തൂര്‍, കോഴിപ്പുറം ബാവ, സി.വി. സുലൈമാന്‍,  ഗോപിനാഥ് ചേന്നര, ഹമീദ് കൈനിക്കര എന്നിവര്‍ നേതൃത്വം നല്‍കി. സര്‍വ്വമത പ്രാര്‍ത്ഥനക്കും രാംദുല്‍ ആലാപനത്തിനും സര്‍വോദേയ പ്രവര്‍ത്തക സുബൈദ പോത്തന്നൂര്‍  നേതൃത്വം നല്‍കി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രജീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സത്യനാഥന്‍, ദിനീഷ് മാസ്റ്റര്‍, ഫിറോസ് ഖാന്‍ അന്നക്കമ്പാട്, നാസര്‍ തെന്നല, കെ.വി. മൊയ്തീന്‍കുട്ടി മാഷ് , ഉണ്ണികൃഷ്ണന്‍ പൊന്നാനി, വി.കെ.അബൂബക്കര്‍ മൗലവി, ചിറക്കല്‍ ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.