അങ്ങാടിപ്പുറം : ഗസ മുതൽ ഖത്തർ വരെയുള്ള പശ്ചിമേഷ്യ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ബോംബാക്രമണങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും പരിപാടിയിൽ വിഷയാവതരണം നടത്തി സംസാരിച്ച എസ്.ഡി.പി.ഐ മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് ഷരീഫ് മാസ്റ്റർ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് നന്ദി പറഞ്ഞു.
13 August 2025
29 September 2025
പ്രാദേശികം
ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം നല്കി മലപ്പുറം മാരത്തണ്‍ ആവേശമായി 04 February 2026
പ്രാദേശികം
പീര്‍ മുഹമ്മദ് അനുസ്മരണം നടത്തി 21 November 2025
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025
പ്രാദേശികം
കായിക മേഖലയിൽ നടപ്പിലാക്കിയത് 3400 കോടിയുടെ വികസനം - മന്ത്രി വി. അബ്ദുറഹിമാൻ 03 November 2025
പ്രാദേശികം
വണ്ടൂര്‍ താലുക്ക് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 28 October 2025