തിരൂർ : ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തിരൂർ നഗരസഭ നിർമിച്ചുനൽകിയ സ്കൂൾ ഗെയ്റ്റ്, ആധുനിക രീതിയിൽ സജ്ജീകരിച്ച ഹയർ സെക്കൻഡറി കെമിസ്ട്രി ലാബ്, ഹൈസ്കൂൾ സ്റ്റാഫ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് മനാഫ് പൂന്തല അധ്യക്ഷത വഹിച്ചു.
മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി വിതരണം ചെയ്തു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.ഇ. അബൂബക്കർ, സൈഫുന്നിസ എൻ., യാസർ പൊട്ടച്ചോല, കൗൺസിലർമാരായ കെ.കെ. റിയാസ്, ഐ.പി. സീനത്ത്, ടി.കെ. ഹഫ്സത്ത്, ജി.ബി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം.സി. രഹ്‌ന, ഹരീഷ് എം. കൃഷ്ണൻ, ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണൻ, എ.കെ. സെയ്താലിക്കുട്ടി, കെ. ദിനേശ് ബാബു, എം.പി. റസിയ ഷാഫി, അനിൽ തൊട്ടിയാട്ടിൽ, കരീം മേച്ചേരി, കെ.പി. ഫസലുദ്ദീൻ, കെ. ഹസ്സൻ മാസ്റ്റർ, ടി.കെ. കുഞ്ഞവറാൻ കുട്ടി, ഇന്ദിര ടീച്ചർ, ഷബീർ മുണ്ടേക്കാട്ട്, പി.പി. അബൂബക്കർ സിദ്ദീഖ്, ഐ.വി. അബ്ദുൽ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശികം
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു 19 August 2025
സ്പോർട്സ്
മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കായികമേള: ലോഗോ പ്രകാശനം ചെയ്തു 15 October 2026
പ്രാദേശികം
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് 13 August 2025
പ്രാദേശികം
മാറ്റത്തിന്റെ മനോഹര ചിത്രങ്ങളുമായി മേലാറ്റൂര്‍: വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം 08 October 2025
പ്രാദേശികം
31 പേര്‍കൂടി പൊലീസ് സേനയുടെ ഭാഗമായി 09 September 2025