മലപ്പുറം : എംഎസ്പി ഗ്രൗണ്ടില്‍ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു
പരിശീലനം പൂര്‍ത്തിയാക്കിയ 31 പേര്‍ കൂടി പൊലീസിന്റെ ഭാഗമായി. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അഭിവാദ്യം സ്വീകരിച്ചു. എഡിജിപി എസ്. ശ്രീജിത്ത്, ഡിഐജി അരുള്‍ ആര്‍ ബി കൃഷ്ണ, എംഎസ്പി കമാന്‍ഡന്റ് കെ. സലിന്‍ എന്നിവര്‍ പങ്കെടുത്തു. എംഎസ്പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലാണ് പരിശീലനം നേടിയവര്‍ നിയമിതരായത്.
കോട്ടയം സ്വദേശി ആല്‍ബിന്‍ കെ. ജെയിംസണ്‍ പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചവര്‍ക്ക് പോലീസ് മേധാവി പുരസ്‌കാരം നല്‍കി. ഇന്‍ഡോര്‍ വിഭാഗത്തില്‍ അഭിജിത്ത് രാജേന്ദ്രനും ഔട്ട്ഡോര്‍ വിഭാഗത്തില്‍ ആല്‍ബിന്‍ കെ. ജയിംസണും ഷൂട്ടിങ് വിഭാഗത്തില്‍ കെ. സുജീഷും പുരസ്‌കാരം നേടി. സേനയുടെ ഭാഗമായവരില്‍ അഞ്ച് പേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. 16 പേര്‍ ബിരുദ യോഗ്യതയുള്ളവരും മൂന്ന് പേര്‍ ഡിപ്ലോമ കഴിഞ്ഞവരും ഏഴ് പേര്‍ പ്ലസ്ടു യോഗ്യത ഉള്ളവരുമാണ്
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025
പ്രാദേശികം
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാതല സമ്മേളനവും സെമിനാറും നടന്നു 14 October 2025
പ്രാദേശികം
വള്ളിക്കുന്ന് മണ്ഡലങ്ങളിലെ രണ്ട് സ്കൂളുകളുടെ കെട്ടിടോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു 05 August 2025
പ്രാദേശികം
മങ്കടയിൽ ഇടിമിന്നലേറ്റ് നാലു മരണം 12 May 2026