മലപ്പുറം : ജില്ലാ എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. ആര് വിനോദ് നിര്‍വഹിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയാണെന്നും അത്തരത്തിലുള്ള ഉത്തരവാദിത്വം ഓരോ ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവണമെന്നും എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നും ലഹരിക്കെതിരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
ഒന്നിക്കാം ലഹരിക്കെതിരെ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എച്ച്. നൂറുദ്ദീന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സൈക്യാട്രിസ്റ്റ് ഡോ. ഷാന്റി തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു. മലപ്പുറം ഡെപ്യൂട്ടി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി. ജിജോ ജോസ്, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥര്‍ ജില്ലയിലെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
01 January 2026
15 August 2025
പ്രാദേശികം
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരം: മന്ത്രി വി. അബ്ദുറഹിമാന് 23 September 2025
പ്രാദേശികം
മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു 18 August 2026
പ്രാദേശികം
കാലവര്‍ഷ മുന്നൊരുക്കം; മന്ത്രി പി.കെ ബഷീര്‍ ജില്ലയിലെ മഴക്കാല പൂര്‍വ തയാറെടുപ്പുകള്‍ വിലയിരുത്തി 03 June 2026
പ്രാദേശികം
പിഎം സൂര്യഘര്‍ ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു 28 July 2026
കേരളം
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി 07 August 2025