മലപ്പുറം : സാങ്കേതികവിദ്യയുടെയും നൂതനാശയ നിര്‍മ്മിതിയുടെയും പ്രയോജനം എല്ലാവര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല പരിപാടികള്‍ 'ഫ്രീഡം ഡേ' മലപ്പുറം സിവില്‍ സ്റ്റേഷനിലെ കൈറ്റ് ഓഫീസിൽ നടന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓൺലൈനായി ആയി നിര്‍വഹിച്ചു. സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപ്പണ്‍ ഹാര്‍ഡ്‍വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും നിലവില്‍ സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്‍വര്‍ സാദത്ത് ആമുഖ പ്രഭാഷണം നടത്തി. ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ ഭാഗമായി കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നൽകി. ന്യൂഡല്‍ഹി ഇന്റ്റര്‍ -യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്റ്ററിലെ റിട്ട.സയന്റിസ്റ്റ് ഡോ. ബി.പി അജിത് കുമാര്‍ സോഫ്ററ്റ് വെയർ സ്വാതന്ത്ര്യം: പഠനത്തിനും പങ്കുവെക്കലിനും എന്ന വിഷയത്തിലും കാലിക്കറ്റ് സർവകലാ ശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി എൽ ലജിഷ് ഡീപ്സീക്ക് പഠിപ്പിച്ച പാഠങ്ങൾ എന്ന വിഷയത്തിലും ക്ലാസെടുത്തു. കൈറ്റ് ജില്ലാ കോഡിനേറ്റർ കെ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. കൈറ്റ് സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് സി പി അബ്ദുൽ ഹക്കീം, കൈറ്റ് മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ അസൈനാർ മങ്കട എന്നിവർ സംസാരിച്ചു.
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് : ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം 02 October 2025
പ്രാദേശികം
നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ 29 July 2025
പ്രാദേശികം
ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി 18 November 2025