മലപ്പുറം : ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സി. ഷാനവാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ഹജ്ജ്-2026ന്റെ അപേക്ഷ സംബന്ധിച്ച പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷാ സമർപ്പണം, ഹജ്ജ് ട്രെയിനർമാരുടെ തെരഞ്ഞെടുപ്പ്, സംസ്ഥാനത്തെ 14 ജില്ലകളിലും ഹജ്ജ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയിൽ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി.
2025 വർഷം ഹജ്ജ് നിർവ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈനായി സ്വീകരിച്ച ഫീഡ് ബാക്കിലുള്ള നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ 23,340 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,652 പേർ 65+ വിഭാഗത്തിലും, 3109 പേർ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്‌റം ഇല്ലാത്ത) വിഭാഗത്തിലും, 854-പേർ ജനറൽ ബി. (WL) വിഭാഗത്തിലും
14,725-പേർ ജനറൽ വിഭാഗത്തിലുമാണ്.
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച അപേക്ഷകളിൽ 12,000 അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളുടെ വർക്കുകൾ ഹജ്ജ് ഹൗസിൽ നടന്നുവരുന്നു. ഇതു വരെ ലഭിച്ച അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സൂക്ഷ്മ പരിശോധന നടത്തി കവർ നമ്പർ നൽകുന്ന പ്രവൃ ത്തി ഹജ്ജ് ഹൌസിൽ പുരോഗമിക്കുകയാണ്. അപേക്ഷകർ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കർഷിച്ച സൈസിലും ക്വാളിറ്റിയിലുമാണ് പാസ്‌പോർട്ട് കോപ്പിയും മറ്റു രേഖകളും അപ്ലോഡ് ചെയ്യേണ്ടത്. ഇത് പരിശോധിച്ചാണ് കവർ നമ്പർ നൽകി വരുന്നത്. രേഖകൾ വ്യക്തമല്ലെങ്കിൽ കവർ നമ്പർ ലഭിക്കുന്നതല്ല. കവർ നമ്പർഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തും, പാസ്‌പോർട്ട് നമ്പർ എൻട്രി ചെയ്തും പരിശോധിക്കാം.
2025 ഓഗസ്റ്റ് ഏഴ് ആണ് അപേക്ഷ നൽകാനുള്ള അവസാന തിയതി. ഓഗസ്റ്റ് 12-നകം നറുക്കെടുപ്പും മറ്റു നടപടികളും പൂർത്തിയാക്കും. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ജാഫർ കെ. കക്കൂത്ത്, ഹജ്ജ് നോഡൽ ഓഫീസർ പി. കെ.അസ്സയിൻ ., ഷാഫി കെ., സി. പി.മുഹമ്മദ് ജസീം ., കെ.നബീൽ , കെ.സുഹൈർ, പി. പി. മുഹമ്മദ് റാഫി എന്നിവർ സന്നിഹിതരായിരുന്നു.
പ്രാദേശികം
നിലമ്പൂരിൽ അമ്മായിമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി 16 March 2026
പ്രാദേശികം
രണ്ടാമത്തെ 'ഒപ്പം' ആക്സസ് കഫേ പ്രവര്‍ത്തനം തുടങ്ങി 09 September 2025
പ്രാദേശികം
ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ ടി കെ ജയന്തി ചുമതലയേറ്റു 17 November 2025
പ്രാദേശികം
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു 08 August 2025
പ്രാദേശികം
ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് കമ്മിറ്റി) യോഗം ചേര്‍ന്നു 27 January 2026