മലപ്പുറം : മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള 'ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ നടന്നുവരുന്ന പി.എസ്.സി. കോച്ചിങ് വഴി ഉന്നത വിജയം നേടി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ആദരിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹല സെമിൻ, ബാസിൽ, മുഹമ്മദ് എന്നിവർക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉപഹാരം നൽകി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര പെരിന്തൽമണ്ണ സബ്കളക്ടർ സാക്ഷി മോഹൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ആക്സസ്സ് മലപ്പുറം സെക്രട്ടറി അബ്ദുൽ നാസർ, ട്രഷറർ ബഷീർ മമ്പുറം, കോഓർഡിനേറ്റർ റഈസ്, കോഡൂർ സഹകരണ ബാങ്ക് പ്രതിനിധികൾ, ജില്ല കളക്ടറുടെ ഇന്റേൺസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ: ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നടത്തുന്ന ഒപ്പം പദ്ധതി വഴി പി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരെ ജില്ലാ കളക്ടർ ആദരിക്കുന്നു
പ്രാദേശികം
ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപം - മന്ത്രി വി. അബ്ദുറഹ്മാൻ 26 January 2026
പ്രാദേശികം
ഹജ്ജ് 2026 - എയർപോർട്ട് ഏജൻസി യോഗം ചേർന്നു 11 May 2026
പ്രാദേശികം
നാടിന്റെ പൊതു വികസനത്തിനാണ് സര്ക്കാര് ശ്രദ്ധ ചെലുത്തുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്മാന് 01 August 2025
പ്രാദേശികം
മലപ്പുറം കോട്ടക്കുന്നിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു 22 June 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025