Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ ദേ മാവേലി ഹെലികോപ്റ്ററിൽ രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു CITU പ്രതിഷേധം സംഘടിപ്പിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

വിഷന്‍ 2031- കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം : അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. വിഷന്‍ 2031 ന്റെ ഭാഗമായി കായികവകുപ്പ് നടത്തിയ ' നാവകായിക കേരളം മികവിന്റെ പുതു ട്രാക്കില്‍ ' എന്ന സംസ്ഥാനതല സെമിനാര്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടീമിന്റെ വരവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്. ഫിഫ അംഗീകൃത സ്റ്റേഡിയത്തിന്റെ അഭാവമാണ് നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്താതിരിക്കാന്‍ കാരണം. കായിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഒന്‍പതു വര്‍ഷം കൊണ്ട് കേരളം സ്വന്തമാക്കിയത്. സ്റ്റേഡിയങ്ങളും കളിക്കളങ്ങളുമായി 385 നിര്‍മിതികളാണ് ഇക്കാലയളവില്‍ ഒരുക്കിയത്. എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന് മുതല്‍ 10 വരെ പാഠ്യപദ്ധതിയില്‍ കായികം ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. തദ്ദേശ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച ആദ്യ സംസ്ഥാനം, കായിക ഉച്ചകോടി ആദ്യമായി നടത്തിയ ആദ്യ സംസ്ഥാനം, കോളേജ് സ്‌പോര്‍ട്‌സ് ലീഗ് നടത്തിയ സംസ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു.

കായിക യുവജനകാര്യാലയം ഡയറക്ടര്‍ പി.വിഷ്ണുരാജ് കായിക രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ചു. അഡീഷണല്‍ ഡയറക്ടര്‍ സി.എസ് പ്രദീപ്,  പ്ലാനിങ് ബോര്‍ഡ് സാമൂഹിക സേവന വിഭാഗം മേധാവി  ഡോ. ബിന്ദു പി. വര്‍ഗീസ്, സായ് റീജണല്‍ ഡയറക്ടര്‍ ഡോ. ജി കിഷോര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡന്റ് എം. ആര്‍ രഞ്ജിത്ത്, സ്റ്റാന്‍ഡിങ്  കമ്മിറ്റി അംഗങ്ങളായ എ. ശ്രീകുമാര്‍, രഞ്ജു സുരേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.