മലപ്പുറം : തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ പി.എം.എ സമീറിനെ സ്ഥാനാർഥി ആകിയതിലുള്ള എതിർപ്പ് ലീഗിന്റെ നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹിമാൻ രണ്ടത്താണി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചു. "ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്." എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിൽ യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി തുടങ്ങിയവരൊക്കെ മലപ്പുറം ജില്ലയിൽ നിന്ന് സ്ഥാനാർത്ഥികളായത് അഭിമാനകരം എന്നും ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം എന്നും പറഞ്ഞു കൊണ്ടാണ് എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹയും യു എ ബീരാനും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത് എന്ന അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശികം
ഓണം ഖാദി മേളയ്ക്ക് തുടക്കം 14 August 2025
പ്രാദേശികം
പാസ്വേര്ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ തിളങ്ങി ജില്ലയിലെ 20 വിദ്യാര്‍ത്ഥികള്‍ 12 January 2026
പ്രാദേശികം
ആദ്യ ഹജ്ജ് ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു 14 May 2026
പ്രാദേശികം
ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു 16 September 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം 17 March 2026