മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ കളക്ടറുടെ ചേംബറിനു മുമ്പില്‍ ഒരുക്കിയ മാതൃകാ ഹരിത പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ഇലക്ഷന് ജനറല്‍ ഒബ്സര്‍വര്‍ രാജേന്ദ്രകുമാര്‍, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒബ്സര്‍വര്‍മാര്‍, സബ് കളക്ടര്‍മാരായ ദിലീപ് കെ കൈനിക്കര, സാക്ഷി മോഹന്‍, എ.ഡി.എം രാജേഷ് സി.എസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ശുചിത്വ മിഷന് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഓര്‍ഡിനേറ്ററുമായ എ. ആതിര തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി.
പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായാണ് മാതൃകാ ബൂത്ത് ഒരുക്കിയത്. പ്രകൃതിസൗഹൃദ പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, മണ്‍കൂജ എന്നിവയുടെ പ്രദര്‍ശനത്തോടൊപ്പം മായാത്ത മഷി ചില്ല് കുപ്പിയിലോ സ്റ്റീല്‍ കുപ്പിയിലോ സൂക്ഷിക്കുന്നതിനുള്ള മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്. തടി, മുള, ഓല, കയര്‍ തുടങ്ങി പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാണ് ബൂത്ത് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ സൗജന്യ ലഘുലേഖയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഹരിത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും മാതൃകാ ഹരിത ബൂത്ത് സഹായകരമാകുമെന്ന് ശുചിത്വ മിഷന് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഓര്‍ഡിനേറ്ററുമായ എ. ആതിര പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസംവരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും.
ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറ് ശതമാനം കോട്ടണ്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുളളതാവണം. വാട്ടര്‍ ക്യാനുകള്‍, സ്റ്റീല്‍ കുപ്പികള്‍, സ്റ്റീല്‍, ചില്ല് ഗ്ലാസ്സുകള്‍, സ്റ്റീല്‍, സെറാമിക് പ്ലെയിറ്റുകള്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്. പേപ്പര്‍, ചണം, തടി, ലോഹം, മുള, ഈറ, പനമ്പായ, പാള, മുതലായവയില്‍ നിര്‍മ്മിതമായ ബോര്‍ഡുകള്‍/സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച റീസൈക്ലബിള്‍ പോളിഎത്തിലീന്‍/നൂറ് ശതമാനം കോട്ടണ്‍ തുണി എന്നിവ ഉപയോഗിക്കാം. വാഴയിലയില്‍ പൊതിഞ്ഞ് വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പൂക്കളിലുള്ള ഹാരങ്ങള്‍, പുസ്തകങ്ങള്‍, കുടുംബശ്രീ ബഡ്സ് സ്കൂള്‍ ഉല്പന്നങ്ങള്, പുനരുപയോഗ സാധ്യമായ ഉല്‍പ്പന്നങ്ങള്‍, ജൈവ- അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കല്‍, ബിന്നുകള്‍ യഥാസമയം കാലിയാക്കല്‍ തുടങ്ങിയവ കാര്യങ്ങള്‍ പ്രകൃതിസൗഹൃദ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലിക്കണം.
ചടങ്ങില്‍ ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ അമല്‍ പ്രസാദ്, ആര്.ജി രാഗി, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് വിനീത്, പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ധീന്, കെ. ജ്യോതി, മുഹമ്മദ് സാലിഹ്, റിസോഴ്സ് പേഴ്സണ്‍ ഫസലുദ്ദീന്‍, ജുനൈദ്, ജംഷാദ്, സി.കെ.സി.എല്‍ ജില്ലാ അസിസ്റ്റന്റ് മാനേജര്‍ വരുണ്‍ പ്രതുഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
16 March 2026
13 August 2025
പ്രാദേശികം
ബധിര സംഗമം ശ്രദ്ധേയമായി 01 January 2026
പ്രാദേശികം
എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി 15 September 2025
പ്രാദേശികം
റെഡ് അലർട്ട്: ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം വിലക്കി 22 October 2025
ഗുഡ് സ്റ്റോറി
ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ 21 July 2025
പ്രാദേശികം
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു 19 August 2025