തിരുവനന്തപുരം: ദിവസങ്ങളായുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിൽ നടത്തിയ നിർണായക യോഗത്തിനുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
യു.ഡി.എഫ് നേടിയ വമ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റി നടന്ന ശക്തമായ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ പ്രധാന പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ ജനപിന്തുണയും സംഘടനാപരമായ സ്വാധീനവും പരിഗണിച്ചാണ് വി.ഡി. സതീശനെ തിരഞ്ഞെടുത്തത്.
“ജനങ്ങളോട് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്ന ജനകീയ ഭരണമായിരിക്കും പുതിയ സർക്കാരിന്റേത്,” എന്ന് പ്രതികരിച്ച വി.ഡി. സതീശൻ, വികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുപോലെ മുൻനിറുത്തുന്ന ഭരണരീതിയാകും നടപ്പാക്കുകയെന്നും വ്യക്തമാക്കി.
08 October 2025
സ്പോർട്സ്
അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും - മന്ത്രി വി അബ്ദുറഹിമാന് 03 November 2025
പ്രാദേശികം
ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല: ആര്യാടന് ഷൗക്കത്ത് എം.എല്‍.എ 22 September 2026
പ്രാദേശികം
മഞ്ജു എൻ. നായർക്ക് ആദരം 27 June 2026
പ്രാദേശികം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് 26 September 2025