മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ റോഡപകടത്തിൽ മൂന്നു പേർ മരിച്ചു. പന്നിത്തടം ഷഹീദ്, ഷഹീന, അമ്മാവന്റെ മകൾ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് വലിയ മഴയുണ്ടായിരുന്നു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും ഫയർഫോഴ്സുമെത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
പ്രാദേശികം
മഴക്കാല മുന്നൊരുക്കം : വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു 19 May 2026
പ്രാദേശികം
എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു 12 August 2025
പ്രാദേശികം
ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി 22 June 2026
പ്രാദേശികം
കേരളം സംരംഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞു: മന്ത്രി പി.രാജീവ് 13 September 2025
ഗുഡ് സ്റ്റോറി
ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ 21 July 2025