മലപ്പുറം : യുവാക്കളിലും വിദ്യാര്‍ത്ഥികളിലും എച്ച്.ഐ.വി, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'റെഡ് മാരത്തോണ്‍' സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി സ്കൂളിന് മുന്നില്‍ നിന്ന് ആരംഭിച്ച മത്സരം ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നൂനാ മര്‍ജ ഫ്ലാഗ് ഓഫ് ചെയ്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരീക്കോട് എസ്.എസ് കോളേജിലെ മുഹമ്മദ് ജസീന് ഒന്നാം സ്ഥാനവും, ആദിത്യന് സൈനു രണ്ടാം സ്ഥാനവും, മുഹമ്മദ് അമീന് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരൂര്‍ എസ്.എസ്.എം.പി.ടി കോളേജിലെ മുബഷീറ ഒന്നും, പുറമണ്ണൂര്‍ മജ്ലിസ് പോളിടെക്നിക്കിലെ അംനഷെറിന് രണ്ടും, പെരിന്തല്‍മണ്ണ അല്‍ഷിഫ കോളേജ് ഓഫ് നഴ്സിംഗിലെ സിയാന തെസ്നി മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം സമ്മാനത്തുക ലഭിക്കും.
പ്രാദേശികം
തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും യോഗം ചേർന്നു 28 March 2026
പ്രാദേശികം
അതിഥി തൊഴിലാളികൾക്കായി ബാലവേല വിരുദ്ധ ദിന ബോധവത്കരണവും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു 13 June 2026
പ്രാദേശികം
ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാകണം: മന്ത്രി എ.പി. അനിൽകുമാർ 15 August 2026
പ്രാദേശികം
ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കരുത്-ഡി.എം.ഒ 18 November 2025