ചെമ്മാട് : ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ചെമ്മാട് ഹിയറിംഗ് കെയർ & സ്പീച്ച് തെറാപ്പി ക്ലിനിക്കിലെ Special Kids Day Care-ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ദേശീയപതാക ഉയർത്തിയും, കുട്ടികളുടെ പങ്കാളിത്തത്തോടെയും വിവിധ പരിപാടികളോടെയും സ്വാതന്ത്ര്യദിനാഘോഷം മനോഹരമാക്കി.
പ്രത്യേക പരിചരണവും പിന്തുണയും ആവശ്യമായ കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും ആത്മവിശ്വാസവും നിറഞ്ഞ ഒരു അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചെമ്മാട് ഹിയറിങ് കെയർ ആൻഡ് സ്പീച് തെറാപ്പി ക്ലിനിക്കിലെ Day Care-ലെ ഈ ആഘോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷം പകർന്നു.
ഓരോ കുഞ്ഞിനും അവരുടേതായ കഴിവുകളുണ്ട്…അവയെ തിരിച്ചറിഞ്ഞ് വളരാൻ കൈത്താങ്ങാകുകയാണ് ഞങ്ങളുടെ ദൗത്യം എന്ന് സ്ഥാപനത്തിന്റെ ഉടമയും ചീഫ് ഓഡിയോളജിസ്റ്റുമായ മഞ്ജു എൻ. നായർ പറഞ്ഞു. കഴിഞ്ഞ പതിനേഴു വർഷമായി ചെമ്മാട് സന്മനസ്സ് റോഡിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കേൾവി പരിശോധന , ശ്രവണ സഹായികളുടെ വില്പന, വില്പനന്തര സേവനം , സ്പീച്ച് തെറാപ്പി , സൈക്കോതെറാപ്പി , വിവിധ സൈക്കോളജി സേവനങ്ങൾ എന്നിവ നൽകി വരുന്നു.
പ്രാദേശികം
ലീഗ് സ്ഥാനാർഥികളെ 17 ന് പ്രഖ്യാപിക്കും 14 March 2026
പ്രാദേശികം
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതി: മികവുത്സവം നടത്തി 26 January 2026
പ്രാദേശികം
ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 57,341 കോടി രൂപ 18 August 2026
പ്രാദേശികം
test 25 July 2025
പ്രാദേശികം
വസ്ത്ര അപ്പാരൽ കയറ്റുമതി വർധനവിനായി ജില്ലാ വ്യവസായ കേന്ദ്രം സംരംഭക ശില്പശാല നടത്തി 29 May 2026