Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മലപ്പുറം : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിനൊടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ജലറാണിയും
മൈനർ വിഭാഗത്തിൽ യുവരാജയും ജലരാജാക്കൻമാരായി.

മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കല്ലിക്കാടനും കെട്ടു കൊമ്പൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവൻ രണ്ടാ സ്ഥാനത്തും നാട്ടുകൊമ്പൻ മൂന്നാം സ്ഥാനത്തുമെത്തി.

ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത യുവ സിനിമാ താരം ഷെയ്ൻ നിഗം നിർവഹിച്ചു. 17 മേജര്‍ വള്ളങ്ങളും 20 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 37 വള്ളങ്ങളാണ്
ജലമേളയില്‍ പങ്കെടുത്തത്. മത്സരത്തിന്റെ ഫ്ലാഗ് ഓഫ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നിർവഹിച്ചു. കെ. പി. നൗഷാദലി എം.എൽ.എ.അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ., പൊന്നാനി നഗരസഭ ചെയർപേഴ്‌സൺ സി. വി. സുധ, വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഷ്ഹർ പെരുമുക്ക്, കെ.പി.മെഹറുന്നീസ, സുലൈഖ റസാഖ്, ഷാഹിന റഫീഖ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശ്രീജിത്ത് (മാറഞ്ചേരി), ശാന്തിനി രവീന്ദ്രനാഥ് (നന്നംമുക്ക്), അബൂബക്കർ സിദ്ദീഖ് (തവനൂർ), വത്സലകുമാർ (പെരുമ്പടപ്പ്), എ എം.വി.ഷാജിമോൾ (വട്ടംകുളം), ഖദീജത്ത് നൗഫൽ (വെളിയങ്കോട്), കെ.ടി.ബിന്ദു (എടപ്പാൾ), ആസിയ ഇബ്രാഹിം (ആലംകോട്), മുഹ്സിന സിറാജ് (കാലടി) എന്നിവരും പൊന്നാനി നഗരസഭയിലെ വിവിധ വാർഡ്‌ പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. എ.ഡി.എം.പി.ഒ. സാദിഖ് സ്വാഗതവും പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ് നന്ദിയും പറഞ്ഞു.

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. കെ.പി. നൗഷാദലി ചെയർമാനായും പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ് ജനറൽ കൺവീനറായും മലപ്പുറം ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര ജോയിന്റ് കൺവീനറായുമുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

© 2025 malappuramtimes. Powered by Cybpress Innovative solution.