വള്ളിക്കുന്ന്: മാരത്തോണിൽ പങ്കെടുക്കുന്നതിനിടെ മുൻ കായികാധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കൽ മുണ്ടിയൻകാവ് സ്വദേശി ശ്രീകുമാർ (60) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ജെ.സി.ഐ വള്ളിക്കുന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി റൺ വിത്ത് എസ്സും ചേർന്ന് ലഹരിക്കെതിരെ സംഘടിപ്പിച്ച മാരത്തോണിനിടെയാണ് സംഭവം. 10 കിലോമീറ്റർ മാരത്തോൺ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫിനിഷിംഗ് പോയിന്റിന് സമീപം വരെ ഓടി എത്തിയ ശ്രീകുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളാഞ്ചേരി ടി.ആർ.കെ.എ.യു.പി സ്കൂളിൽ കായികാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീകുമാർ അറമൽ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന അറമൽ ഗോവിന്ദൻ നായരുടെ മകനാണ്.
ഭാര്യ മീന അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് അധ്യാപികയാണ്. മകൾ അജ്ഞലി.
പ്രാദേശികം
ബാലസൗഹൃദ ഭവനം പദ്ധതി പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കൈമാറി 14 August 2025
പ്രാദേശികം
കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്തു 03 September 2025
പ്രാദേശികം
കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ .പി സ്കൂൾ; ഉദ്ഘാടനം മന്ത്രി എൻ . ഷംസുദ്ദീൻ നിർവഹിച്ചു 25 October 2026
പ്രാദേശികം
ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് കമ്മിറ്റി) യോഗം ചേര്‍ന്നു 27 January 2026