മലപ്പുറം : ഡൽഹിയിൽ സമരം ചെയ്യുന്ന പ്രക്ഷോഭകരെ പോലീസിനെ വിട്ട് അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് അഭിപ്രായപ്പെട്ടു. ഡൽഹിയിൽ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള സിപിഐ(എം) നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ മലപ്പുറത്ത് നടന്ന ശക്തമായ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വരാജ്.
പ്രതിഷേധത്തിൻ്റെ ഭാഗമായി പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മൽ സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി പി അനിൽ അധ്യക്ഷനായി. കെ യു ഇക്ബാൽ, കെ പി അനിൽ, വി ശശികുമാർ വി പി സക്കറിയ എന്നിവർ സംസാരിച്ചു.
07 December 2025
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 09 August 2025
പ്രാദേശികം
ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു 03 November 2025
പ്രാദേശികം
ഇത് കരുതലിന്റെ മേള 11 January 2026
പ്രാദേശികം
താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു 10 August 2025
ഗുഡ് സ്റ്റോറി
കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐ.ആർ.സി.ടി.സി.ക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ 17 May 2026