Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  ആരോഗ്യവകുപ്പും തിരൂർ വെട്ടം വി.ആർ.സി. ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ വാരാചരണത്തിന് സമാപനമായി. വാരാചരണ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മാനസികാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും വൈകാരിക ക്ഷേമവും ഉറപ്പുവരുത്താൻ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മഞ്ചേരി ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജ് എ.വി. മൃദുല മുഖ്യാതിഥിയായിരുന്നു.

വാരാചരണത്തോടനുബന്ധിച്ച് ബോധവത്കരണ വാക്കത്തോൺ, പ്രീ-പ്രൈമറി അധ്യാപക പരിശീലനം, കലാമേള, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിദഗ്ധ ചർച്ചകൾ എന്നിവ നടന്നു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകളായ ഡോ. ഹാസിഫ് സയ്യിദ്, ഡോ. ഷാലിമ ഷംസുദ്ദീൻ, ഡോ. കെ.എൻ. നിബുൻ എന്നിവർ വിവിധ ബോധവത്കരണ സെഷനുകൾക്ക് നേതൃത്വം നൽകി.

റിട്ടയേഡ് ജസ്റ്റിസ് രമേഷ് ഭായ്, വി.ആർ.സി. ഡയറക്ടർ സി.എം. മുഹമ്മദ്, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ആർ. ബിനു, സീനിയർ സൈക്കാട്രിസ്റ്റുകളായ ഡോ. നിബുൻ, ഡോ. ആസിഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇഖ്ബാൽ, കെ.ടി.ഒ. അബ്ദുല്ല, മാനേജിംഗ് ഡയറക്ടർ ഹൈദരലി എന്നിവരും വിവിധ കോളേജുകളിൽ നിന്നുള്ള സൈക്കോളജി വിദ്യാർഥികളും പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.