മലപ്പുറം : അംഗീകാരമില്ലാത്ത ചികിത്സാരീതികള്‍ തേടാതെ രോഗവ്യാപനം തടയുന്നതിന് ശാസ്ത്രീയമാര്‍ഗ്ഗം അവലംബിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര് വിനോദ്. മഞ്ഞപ്പിത്തവും, ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇവ തടയുന്നതില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.ലോക ഹെപ്പറൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സര്‍വ്വയലന്‍സ് ഓഫീസര്‍ ഡോ. സി ഷുബിന്‍, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത് പരേര, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ പി സാദിഖ് അലി എന്നിവര്‍ സംസാരിച്ചു.
ഭക്ഷ്യനിര്‍മ്മാണ, വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കും വേണ്ടി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ തിരൂര്‍ ജില്ലാ ആശുപത്രി ഉദരരോഗവിദഗ്ധന്‍ ഡോ. എം. മുരളികൃഷ്ണന്, പൊതുജനാരോഗ്യ ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സിറില്‍ വിന്‍സന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ഷാഹുല്‍ ഹമീദ്, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് സി. ദിവ്യ, വിവിധ സംഘടനാ പ്രതിനിധികളായി സി.എച്ച്.സമദ്, എം. ഇഖ്ബാല്‍, സന്തോഷ് നായര്‍, ഷാജി മഞ്ചേരി, സി.പി ലത്തീഫ് സംബന്ധിച്ചു.
15 August 2025
പ്രാദേശികം
ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു 24 December 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി 01 April 2026
പ്രാദേശികം
പാസ്വേര്ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ തിളങ്ങി ജില്ലയിലെ 20 വിദ്യാര്‍ത്ഥികള്‍ 12 January 2026
കേരളം
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
പ്രാദേശികം
ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു 26 January 2026