Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മലപ്പുറം : ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാതല ശില്‍പശാല  ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ശില്‍പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീബ അസീസ് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ഹനീഷ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.കെ. ജയപ്രകാശ് പദ്ധതി രേഖ അവതരിപ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡി.ജെ. സതീഷ്, കോട്ടക്കല്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പാറോളി റംല, എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി അംഗം ഡോ. എ.കെ. അനില്‍കുമാര്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ കെ. മുഹമ്മദ് ഷരീഫ്, മലപ്പുറം സീനിയര്‍ ഡയറ്റ് ഫാക്കല്‍റ്റി പി.വി. സ്മിത, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍  അബ്ദുസലീം, വിദ്യാകിരണം കോഡിനേറ്റര്‍ എസ്.എസ്.കെ-ഡി.പി.ഒ സുരേഷ് കൊളശ്ശേരി, ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് കോഡിനേറ്റര്‍ ഇസഹാഖ് കാലടി, ജി.ആര്‍.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.പി. മജീദ്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ വി.പി. ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.  

പാഠ്യ പദ്ധതി പൊതു സമീപനം, ഭാഷാ സാഹിത്യം, ഭരണഘടന മൂല്യങ്ങള്‍, സാമൂഹ്യശാസ്ത്രം, ശാസ്ത്രം- ഗണിതം, കലാകായിക വിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ പ്രയോഗം, വിലയിരുത്തല്‍ എന്നീ എട്ടു മേഖലകളുടെ അവതരണവും ക്രോഡീകരണവും ശില്‍ലശാലയില്‍ നടന്നു. സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി തയാറാക്കിയ ചര്‍ച്ചാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചയും നടന്നു.

മെറിറ്റോക്രസിയുടെ കാലം അവസാനിക്കുകയും മനോഭാവവും നൈപുണ്യവും പ്രധാനമാവുകയും ചെയ്യുമ്പോള്‍ കുട്ടി സന്ദര്‍ഭത്തിനനുസൃതമായ അറിവിനെ  തിരിച്ചറിവാക്കി മാറ്റിയാല്‍ മാത്രമേ വിജ്ഞാന സമൂഹത്തില്‍ അതിജീവിക്കൂ എന്നും വിനിമയ രീതിയിലും വിലയിരുത്തലിലും കാലാനുസൃതമാറ്റം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

© 2025 malappuramtimes. Powered by Cybpress Innovative solution.