മലപ്പുറം : പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന മലപ്പുറം ആര്.ടി.ഒ.യുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഏറനാട് താലൂക്കിലെ സ്കൂള്‍ ബസുകളുടെ അവസാനഘട്ട പരിശോധന ജൂണ്‍ 23ന് മലപ്പുറം കാവുങ്ങല്‍ ബൈപാസില്‍ രാവിലെ ഏഴിന് നടക്കും.
തിരൂരങ്ങാടി താലൂക്കിലെ പരിശോധനക്ക് വി.കെ പടി ഫിറ്റ്നസ് ഗ്രൗണ്ടില്‍ തുടക്കമായി. വാഹനങ്ങളുടെ അടുത്ത സുരക്ഷാ പരിശോധന 23ന് നടക്കും. തിരൂര്‍ താലൂക്കിലെ പരിശോധന ഇന്നലെ(മെയ് 20) പറവണ്ണ ടെസ്റ്റ് ഗ്രൗണ്ടില്‍വച്ചും പെരിന്തമണ്ണ താലൂക്കിലേത് തറയില്‍ ബസ് സ്റ്റാന്‍ഡില്‍വച്ചും സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലന പരിപാടി 23ന് രാവിലെ പത്തിന് പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്കൂളില്‍ നടക്കും. പൊന്നാനി താലൂക്കിലെ പരിശോധന 23, 30 തിയതികളിലായി എം.ഐ.ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും നിലമ്പൂര്‍ താലൂക്കിലെ പരിശോധന 23ന് എടക്കര പാലോട് ഗൈഡന്‍സ് സ്കൂള്‍ ഗ്രൗണ്ടിലും കൊണ്ടോട്ടി താലൂക്കിലെ പരിശോധന 30ന് ചിറയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും നടക്കും.
അന്നേ ദിവസം ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനവും ഉണ്ടായിരിക്കും. ജീവനക്കാര്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് എല്ലാ സ്കൂള്‍ അധികൃതരും ഉറപ്പുവരുത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ തീയതികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്കൂള്‍ ബസുകളുടെ പരിശോധനക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഏറനാട്- 9188917310, തിരൂരങ്ങാടി- 8547639065, തിരൂര്‍- 8547639055, പെരിന്തല്‍മണ്ണ- 8547639053, പൊന്നാനി- 8547639054, നിലമ്പൂര്‍- 8547639071, കൊണ്ടോട്ടി- 8547639084. പരിശോധനക്ക് ഹാജരാകാത്ത ബസുകള്‍ക്കും സ്കൂളുകള്ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മലപ്പുറം ആര്.ടി.ഒ വി. ജോയ് അറിയിച്ചു.
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 15 September 2025
പ്രാദേശികം
കാലവര്‍ഷ മുന്നൊരുക്കം; മന്ത്രി പി.കെ ബഷീര്‍ ജില്ലയിലെ മഴക്കാല പൂര്‍വ തയാറെടുപ്പുകള്‍ വിലയിരുത്തി 03 June 2026
പ്രാദേശികം
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു പത്രിക തയാറാക്കല്‍; പരിശീലനം നടത്തി 25 May 2026
പ്രാദേശികം
മക്കരപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ സഹപാഠി സൗഹൃദ കൂട്ടായ്മ 10 August 2025