Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു


മലപ്പുറം : സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എല്‍.സി.) സര്‍ക്കാരിന്റെ ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന സംവിധാനം ഉണ്ടാകില്ലെന്നും കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള പൂര്‍ണ്ണ സജ്ജമായ എല്‍.പി സ്‌കൂളുകളായി ഇവയെല്ലാം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ അരിമംഗലം, താനൂര്‍ കാളംതുരുത്തി, വണ്ടൂര്‍ അരിമണല്‍, മഞ്ചേരി തരികുളം എന്നിങ്ങനെ അഞ്ചു ബദല്‍ സ്‌കൂളുകളും കാസര്‍കോട് ജില്ലയിലെ ആലൂര്‍, ഇടുക്കി കുറത്തികുടി, കണ്ണൂര്‍ കാലാങ്കി എന്നിങ്ങനെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എല്‍.പി സ്‌കൂളുകളാക്കി ഉയര്‍ത്തിയത്.  ഈ വിദ്യാലയങ്ങളിലെല്ലാം ക്ലാസ് മുറികളും പ്രധാനാധ്യാപകന്റെ മുറിയും ആവശ്യമായ അധ്യാപക തസ്തികകളും ഉടന്‍ ഉറപ്പാക്കുമെന്നും മേല്‍മുറി സ്‌കൂളിലേക്ക് പ്രിയങ്ക ഗാന്ധി എം.പിയുടെ ഫണ്ടില്‍നിന്ന് വാഹനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 6,000 എല്‍.പി, യു.പി സ്‌കൂളുകളില്‍ 'ഡിജിറ്റല്‍ സ്‌ക്വയര്‍' വഴി സ്മാര്‍ട്ട് ക്ലാസ് സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിനും ഹൈസ്‌കൂളുകളില്‍ നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൂടാതെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 120 അധിക ബാച്ചുകള്‍ അനുവദിച്ചതിലൂടെയും സ്‌പെഷ്യല്‍ ഉത്തരവുകളിലൂടെയും പതിനായിരത്തോളം കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കാനായി. സ്‌കൂളുകളില്‍ കായിക അധ്യാപകരുടെ തസ്തികയ്ക്ക് നിലവിലുണ്ടായിരുന്ന 500 വിദ്യാര്‍ത്ഥികള്‍ എന്ന മാനദണ്ഡം 300 ആയി കുറച്ചതായും കൂടുതല്‍ സമഗ്രമായ മാറ്റങ്ങള്‍ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആയിഷ, കുഴിമണ്ണ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മഹ്‌മൂദ്, സ്ഥിരം സമിതി അധ്യക്ഷന്‍ ലത്തീഫ് മുതീരി, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കാവുംതൊടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സലാവുദ്ദീന്‍ പുല്ലത്ത്, സമഗ്ര ശിക്ഷ മലപ്പുറം ഡി.പി.സി. ഡോ.എം.പി.ഷാഹുല്‍ ഹമീദ്, കിഴിശ്ശേരി എ.ഇ.ഒ. സൈതലവി അന്നാരത്തൊടിക, പി.ടി.എ.പ്രസിഡന്റ് എം.അബ്ദുല്ല, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പൊതുവിദ്യാഭ്യാസ സംരക്ഷണം നാടിന്റെ കടമ; സര്‍ക്കാറിനൊപ്പം ജനകീയ പിന്തുണയും വേണം: മന്ത്രി പി.കെ. ബഷീര്‍

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ സംസ്ഥാനത്തെ എട്ട് ബദല്‍ വിദ്യാലയങ്ങളെ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.  മികച്ച അധ്യാപകരും സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും അടക്കമുള്ള ആനുകൂല്യങ്ങളും ഉള്ളപ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ തന്നെ ചേര്‍ക്കാന്‍ തയ്യാറാകണം. വരുന്ന അധ്യയന വര്‍ഷത്തില്‍ ഈ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ച് സ്‌കൂളുകളുടെ വളര്‍ച്ച ഉറപ്പാക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മേഖലയിലെ വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ വികസനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രിയങ്ക ഗാന്ധി എം.പി.മുഖേന മേല്‍മുറി സ്‌കൂളിനായി സ്‌കൂള്‍ ബസ് അനുവദിക്കുന്നതിനുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബദല്‍ സ്‌കൂളുകള്‍ക്കായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അധ്യാപകരുടെ സര്‍വീസും യോഗ്യതയും പരിഗണിച്ച് അവരെ പുനരധിവസിപ്പിക്കാനും നിയമനം നല്‍കാനുമുള്ള അനുഭാവപൂര്‍വ്വമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആരംഭിച്ച ബദല്‍ സ്‌കൂളുകള്‍ ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളായി മാറുന്നത് നാടിന്റെ വലിയ വിജയമാണെന്നും ഉള്‍നാടന്‍-പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളെ അക്ഷരലോകത്തേക്ക് കൊണ്ടുവരാന്‍ തുടങ്ങിയ ബദല്‍ വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നാട്ടുകാരും രക്ഷിതാക്കളും വലിയ ത്യാഗമാണ് അനുഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
 

© 2025 malappuramtimes. Powered by Cybpress Innovative solution.