മലപ്പുറം : ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ മലപ്പുറം ജില്ലാ തല സംഗമം 'മഹിളാ പ്രധാനം 2026' ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി റെയിന്‍ബോ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മങ്കട നിയുക്ത എം.എല്‍.എ. മഞ്ഞളാംകുഴി അലി മുഖ്യ പ്രഭാഷണം നടത്തി.
സമൂഹത്തിനും നാടിനും ഉപകാരമാകുന്ന സേവനമാണ് ചെയ്യുന്നത്. മറ്റു ജോലികളില്‍ നിന്ന് വ്യത്യസ്തമായി 'വര്‍ക്ക് ഈസ് വര്‍ഷിപ്' അഥവാ തൊഴില്‍ ഒരു ആരാധനയാണ് പറയുന്നത് പോലെ നാടിനും സമൂഹത്തിനും വേണ്ടി ചെയ്യുന്ന ഈ നന്മനിറഞ്ഞ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി പറഞ്ഞു. മാത്രമല്ല ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന് കെ ജോണ്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടര്‍ ആര്. പ്രദീപ് കുമാര്‍ ഏജന്റ്സ് യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ്യ ടീച്ചര്‍ സുവനീര്‍ പ്രകാശനം ചെയ്തു.
ജില്ലയിലെ മികച്ച ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരെ ആദരിച്ചു. സംഗമത്തിനോടനുബന്ധിച്ച് ബ്ലോക്കുകള്‍ക്കായി നടത്തുന്ന 'ഷോര്‍ട്ട് ഡോക്യുമെന്ററി' മത്സരത്തിലെ മികച്ച വീഡിയോ പ്രദര്‍ശനവും ഏജന്റുമാരുടെ കലാപരിപാടികളും നടന്നു. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. അജിത്കുമാര്‍, തിരൂര്‍ പോസ്റ്റല്‍ ഡിവിഷന് സൂപ്രണ്ട് എം.കെ. ഇന്ദിര, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് സൂപ്രണ്ട് വി.ജെ. രജനി, അഖില കേരള മഹിളാ പ്രധാന് ഏജന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി സുമ, നാഷണല്‍ സേവിങ്സ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി എം.പി. ബിന്ദു മോള്, മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത്, ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ക്ലാര്‍ക് നശീദ മോള് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
02 August 2026
പ്രാദേശികം
ഓളപ്പരപ്പിൽ ആവേശ തീമഴ : ബീയ്യം കായൽ ജലോത്സവത്തിൽ ജലറാണിയും യുവരാജയും ചാമ്പ്യൻമാർ 27 August 2026
പ്രാദേശികം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി കെട്ടിടം തുറന്നു; മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു 12 August 2025
പ്രാദേശികം
വീല്‍ചെയര്‍ വിതരണം ചെയ്തു 24 July 2025
പ്രാദേശികം
രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു 14 August 2025